ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷ മെയ് 17-ന് 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രവേശനത്തിനു വേണ്ടി നടത്തുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2026 പരീക്ഷയുടെ തീയതിയും സമയ ക്രമവും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രവേശനത്തിനു വേണ്ടി നടത്തുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2026 പരീക്ഷയുടെ തീയതിയും സമയ ക്രമവും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഇതുപ്രകാരം പരീക്ഷ 2026 മെയ് 17-ന് നടക്കും. ഐ.ഐ.ടി. റൂർക്കിയാണ് ഈ വർഷം ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതാനായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട നോട്ടീസ് പരിശോധിക്കേണ്ടതാണ്.

ആദ്യം ജെ.ഇ.ഇ. മെയിൻ 2026 പരീക്ഷ എഴുതി വിജയിച്ചാൽ മാത്രമേ ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2026 പരീക്ഷ എഴുതുന്നതിന് സാധിക്കുകയുള്ളു. മെയിനിൽ യോഗ്യത നേടുന്ന മികച്ച 2.5 ലക്ഷം ഉദ്യോഗാർത്ഥികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് മെയ് 17 ന്നടക്കുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ സാധിക്കുക.
എന്‍ഐടികള്‍, ഐഐഐടികള്‍, കേന്ദ്ര ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റു സാങ്കേതിക സ്ഥാപനങ്ങള്‍ (സിഎഫ്ടിഐ), സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന എന്‍ജിനീയറിങ്ങ് സ്ഥാപനങ്ങള്‍ എന്നിവയിലെ ബിരുദ എന്‍ജിനീയറിങ്ങ് (ബിഇ/ബിടെക്) പ്രവേശനത്തിനാണ് ജെഇഇ മെയിന്‍ പേപ്പര്‍ 1 സംഘടിപ്പിക്കുന്നത്. രാജ്യത്തെ ബിആര്‍ക്ക്, ബിപ്ലാനിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് പേപ്പര്‍ 2 നടത്തുന്നത്.