ജയലളിത സര്‍ക്കാര്‍ തുടങ്ങിയ അമ്മ ക്യാന്റീനുകള്‍ നവീകരിക്കാന്‍ നിര്‍ദ്ദേശിച്ച് വിജയ് സര്‍ക്കാര്‍

ക്യാന്റീന്‍ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നിവ ഉറപ്പാക്കാനും വിജയ് നിര്‍ദേശം നല്‍കി.

 

ക്യാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നിര്‍ദേശം.

തമിഴ്‌നാട്ടില്‍ ജയലളിത സര്‍ക്കാര്‍ തുടങ്ങിയ അമ്മ ക്യാന്റീനുകള്‍ നവീകരിക്കാന്‍ മുഖ്യമന്ത്രി വിജയ് യുടെ നിര്‍ദേശം. ക്യാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നിര്‍ദേശം.

ചെന്നൈയില്‍ 383 ക്യാന്റീനുകളും മറ്റ് സ്ഥലങ്ങളില്‍ 267 ക്യാന്റീനുകളുമാണുള്ളത്. ക്യാന്റീന്‍ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഉപകരണങ്ങളുടെ ലഭ്യത, എന്നിവ ഉറപ്പാക്കാനും വിജയ് നിര്‍ദേശം നല്‍കി. സ്റ്റാലിന്‍ സര്‍ക്കാര്‍ അമ്മ ക്യാന്റീനുകളുടെ പേര് നിലനിര്‍ത്തിയെങ്കിലും സാമ്പത്തിക സഹായം ഉള്‍പ്പെടെ കുറച്ചിരുന്നു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും സമീപമുള്ള 717 ടാസ്മാക് മദ്യശാലകള്‍ പൂട്ടാന്‍ വിജയ് ഉത്തരവിട്ടിരുന്നു.