ജന്തര്‍ മന്തറിലെ പ്രതിഷേധം: 989 ക്രിമിനലുകളുടെ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ്


ഡല്‍ഹി പൊലീസിന്റെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം വഴിയാണ് ഇവരെ കണ്ടെത്തിയത്.

 

കൊലക്കേസ് പ്രതികളും കൊലപാതകശ്രമം ചുമത്തപ്പെട്ടവരും പോക്‌സോ കേസ് പ്രതികളും വരെ പ്രതിഷേധിക്കാനെത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍.

ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത ക്രിമിനലുകളുടെ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ്. ഈമാസം 20 മുതല്‍ 25 വരെ സെന്‍ട്രല്‍ ഡല്‍ഹിയിലെ അക്രമങ്ങളിലെ ഇവരുടെ പങ്കാളിത്തം അന്വേഷിക്കുന്നു. ഡല്‍ഹി പൊലീസ് തിരിച്ചറിഞ്ഞ 2,873 ക്രിമിനലുകളില്‍ 989 പേരുടെ വിശദാംശങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. കൊലക്കേസ് പ്രതികളും കൊലപാതകശ്രമം ചുമത്തപ്പെട്ടവരും പോക്‌സോ കേസ് പ്രതികളും വരെ പ്രതിഷേധിക്കാനെത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍.


ഡല്‍ഹി പൊലീസിന്റെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം വഴിയാണ് ഇവരെ കണ്ടെത്തിയത്. ഈ സംവിധാനം സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 101 പേര്‍ കൊലപാതക കേസുകളിലും, 62 പേര്‍ കൊലപാതകശ്രമ കേസുകളിലും, 284 പേര്‍ മോഷണം, കവര്‍ച്ച കേസുകളിലും, 229 പേര്‍ ആയുധ നിയമപ്രകാരമുള്ള കേസുകളിലും, 135 പേര്‍ പിടിച്ചുപറി കേസുകളിലും, 19 പേര്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും, 67 പേര്‍ മറ്റ് കേസുകളിലും ഉള്‍പ്പെട്ടതായാണ് ഡല്‍ഹി പൊലീസ് പറയുന്നത്.