പാക് അധീന കശ്മീരിൽ വെള്ളക്കെട്ട്; ഝലം നദിയിലെ ജലനിരപ്പ് ഉയർന്നു

വെള്ളപ്പൊക്കം രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ആളുകൾ വീടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്യുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഭരണകൂടം ജനങ്ങളോട് മാറിത്താമസിക്കാൻ നിർദേശിച്ചതായും സൂചനയുണ്ട്.

 

ഇന്ത്യ മുന്നറിയിപ്പില്ലാതെ ഉറി അണക്കെട്ട് തുറന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പാകിസ്ഥാൻ ആരോപിച്ചു.

കാശ്മീർ : ഝലം നദിയിലെ ജലനിരപ്പ് ഉയർന്നതോടെ പാക് അധീന കശ്മീരിൽ വെള്ളക്കെട്ട്. വെള്ളപ്പൊക്കം രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. ആളുകൾ വീടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്യുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഭരണകൂടം ജനങ്ങളോട് മാറിത്താമസിക്കാൻ നിർദേശിച്ചതായും സൂചനയുണ്ട്. വെള്ളം കയറി നിരവധി മേഖലകളിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്ത്യ മുന്നറിയിപ്പില്ലാതെ ഉറി അണക്കെട്ട് തുറന്നതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പാകിസ്ഥാൻ ആരോപിച്ചു.