ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ 6 വിമാനത്താവളങ്ങൾ അടച്ചു

ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല, ജോധ്പൂർ എന്നിവയാണ് അടച്ചത്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 

 

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലായിരിക്കും ശ്രീനഗർ വിമാനത്താവളം

ജമ്മു : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ 6 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല, ജോധ്പൂർ എന്നിവയാണ് അടച്ചത്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വ്യോമസേനയുടെ നിയന്ത്രണത്തിലായിരിക്കും ശ്രീനഗർ വിമാനത്താവളം. സിവിൽ വിമാനങ്ങൾക്കായി വിമാനത്താവളം തുറക്കില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 

നിരവധി വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിക്കുകയും ചെയ്തു.