ജ​മ്മു-​ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യി​രു​ന്നി​ല്ലെ​ങ്കി​ൽ പി.ഒ.കെയിലുള്ള ജ​ന​ങ്ങ​ൾ ഇന്ത്യയിൽ ലയിക്കാൻ സമരം ​ചെയ്യുമായിരുന്നു - ഉമർ അബ്ദല്ല

ജ​മ്മു-​ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യി​രു​ന്നി​ല്ലെ​ങ്കി​ൽ പാ​കി​സ്താ​ൻ അ​ധി​നി​വേ​ശ ക​ശ്മീ​രി​ലെ (പി.​ഒ.​കെ) ജ​ന​ങ്ങ​ൾ ഇ​ന്ത്യ​യു​മാ​യി ഒ​ന്നി​ക്കാ​നാ​യി സ​മ​രം ​ചെ​യ്യു​മാ​യി​രു​ന്നെ​ന്ന് ജ​മ്മു-​ക​ശ്മീ​ർ മു​ഖ്യ​മ​ന്ത്രി ഉ​മ​ർ അ​ബ്ദു​ല്ല. 

 

 ശ്രീ​ന​ഗ​ർ : ജ​മ്മു-​ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യി​രു​ന്നി​ല്ലെ​ങ്കി​ൽ പാ​കി​സ്താ​ൻ അ​ധി​നി​വേ​ശ ക​ശ്മീ​രി​ലെ (പി.​ഒ.​കെ) ജ​ന​ങ്ങ​ൾ ഇ​ന്ത്യ​യു​മാ​യി ഒ​ന്നി​ക്കാ​നാ​യി സ​മ​രം ​ചെ​യ്യു​മാ​യി​രു​ന്നെ​ന്ന് ജ​മ്മു-​ക​ശ്മീ​ർ മു​ഖ്യ​മ​ന്ത്രി ഉ​മ​ർ അ​ബ്ദു​ല്ല. 

80 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​ക്ക​ൾ ഇ​ന്ത്യ​യോ​ട് ചേ​രാ​ൻ എ​ടു​ത്ത ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നു​വെ​ന്ന് സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ൽ ഉ​മ​ർ അ​ബ്ദു​ല്ല പ​റ​ഞ്ഞു.

ജ​മ്മു-​ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി​യും സം​സ്ഥാ​ന പ​ദ​വി​യും പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഫെ​ഡ​റ​ൽ ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന് ഇ​ക്കാ​ര്യം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.