ഉ​ത്ത​ർ​പ്ര​ദേശിലെ ശംസി ജമാമസ്ജിദ് ഹരജിയിൽ തീരുമാനം ജനുവരി 18ന്

 

ബു​ദൗ​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശ് ബദായൂ​നി​ലെ ശം​സി ജ​മാ മ​സ്ജി​ദ് സ്ഥ​ല​ത്ത് ക്ഷേ​ത്ര​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ കോ​ട​തി ജ​നു​വ​രി 18ന് ​തീ​രു​മാ​ന​മ​റി​യി​ക്കും.

സി​വി​ൽ ജ​ഡ്ജി അ​മി​ത് കു​മാ​റാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ആ​​രാ​​ധ​​നാ​​ല​​യ നി​​യ​​മ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത സം​ബ​ന്ധി​ച്ച കേ​​സി​​ൽ വാ​​ദം പൂ​​ർ​​ത്തി​​യാ​​കു​ന്ന​തു​വ​രെ കീ​ഴ്കോ​ട​തി​ക​ൾ പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്യു​ന്ന​തി​നും സ​ർ​വേ ഉ​ത്ത​ര​വു​ക​ളോ വി​ധി​ക​ളോ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നും സു​പ്രീംകോ​ട​തി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

കോ​ട​തി തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ബാ​ർ അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹ​ര​ജി 18 ലേ​ക്ക് മാ​റ്റി​യ​തെ​ന്നും ഹി​ന്ദു വി​ഭാ​ഗ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ വേ​ദ് പ്ര​കാ​ശ് സാ​ഹു പ​റ​ഞ്ഞു. ശം​സി ജ​മാ​മ​സ്ജി​ദ് സ്ഥ​ല​ത്ത് ക്ഷേ​ത്ര​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​രാ​ധ​ന​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 2022ൽ ​അ​ഖി​ല ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭ ക​ൺ​വീ​ന​ർ മു​കേ​ഷ് പാ​ട്ടീ​ൽ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ത​ർ​ക്കം തു​ട​ങ്ങി​യ​ത്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​ഭാ​ഷ​ക​ർ ത​ങ്ങ​ളു​ടെ വാ​ദ​ങ്ങ​ൾ ഡി​സം​ബ​ർ 17ന് ​കോ​ട​തി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.