മമത ബാനർജിയെ സോണിയ ഗാന്ധി കോൺഗ്രസിലേക്ക് ക്ഷണിച്ചെന്ന വാർത്തകൾ നിഷേധിച്ച് ജയറാം രമേശ്
Jun 11, 2026, 20:40 IST
ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ സോണിയ ഗാന്ധി കോൺഗ്രസിലേക്ക് ക്ഷണിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്.സോണിയ ഗാന്ധിയും മമത ബാനർജിയും തമ്മിൽ നടന്നത് വ്യക്തിപരമായ വിഷയങ്ങളടക്കം ചർച്ച ചെയ്ത സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് ജയറാം രമേശ് വ്യക്തമാക്കി.
മമത ബാനർജി ഇന്ന് സോണിയ ഗാന്ധിയെ കണ്ടത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. മമതയെ സോണിയ കോൺഗ്രസിലേക്ക് തിരികെ വരാൻ ക്ഷണിച്ചെന്ന് വാർത്തകളും പ്രചരിച്ചു. ഇതോടെയാണ് വാർത്തകൾ നിഷേധിച്ച് ജയറാം രമേശ് രംഗത്ത് വന്നത്.