തമിഴ് നാട്ടിൽ വീണ്ടും ജയിൽചാട്ടം; മോഷണക്കേസ് പ്രതി തടവുചാടി, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത് രണ്ടാം തവണ
തമിഴ്നാട്ടില്‍ വീണ്ടും ജയിൽ ചാട്ടം. തേനി സംഭവത്തിന് പിന്നാലെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് റിമാൻഡ് പ്രതി ജയില്‍ ചാടിയത്. ഈറോഡ് ഭവാനി സ്വദേശി രാഘവനാണ് ജയില്‍ ചാടിയത്.
ഇത് രണ്ടാം തവണയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്.
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ജയിൽ ചാട്ടം. തേനി സംഭവത്തിന് പിന്നാലെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് റിമാൻഡ് പ്രതി ജയില്‍ ചാടിയത്. ഈറോഡ് ഭവാനി സ്വദേശി രാഘവനാണ് ജയില്‍ ചാടിയത്.
ഇത് രണ്ടാം തവണയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്. കോയമ്പത്തൂര്‍ സിറ്റി, റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.അതേസമയം തമിഴ്നാട്ടിലെ എല്ലാ ജയിലുകളിലും സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാനും മുഖ്യമന്ത്രി സി ജോസഫ് വിജയ് നിര്‍ദേശം നല്കി.
തേനി ജില്ലാ ജയിലില്‍ നിന്ന് 17 തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് എന്‍ രാമലിംഗത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇതുവരെ 17 ജയില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.