'ആശങ്കയുണ്ടാക്കുന്നു, വെനസ്വേലയിലെ ജനങ്ങള്‍ക്ക് സമാധാനമുണ്ടാകണം'; അമേരിക്കന്‍ അധിനിവേശത്തില്‍ പ്രതികരിച്ച് കേന്ദ്രം

 

വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള ഇന്ത്യയുടെ പിന്തുണ ഉറപ്പിച്ച് പറയുന്നു

 

സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ കിലിയ ഫ്ളോറസിനെയും അമേരിക്ക ബന്ദിയാക്കിയതില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. കടുത്ത ആശങ്കയുണ്ടാക്കുന്ന നടപടികളാണ് വെനസ്വേലയില്‍ നിന്ന് വരുന്നതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.

'വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള ഇന്ത്യയുടെ പിന്തുണ ഉറപ്പിച്ച് പറയുന്നു. മേഖലയില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ സമാധാനവും സ്ഥിരതയും ഉറപ്പ് വരുത്തണമെന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു', പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇന്ത്യക്കാരുമായി കാരക്കസിലെ ഇന്ത്യന്‍ എംബസി ആശയവിനിമയം നടത്തുന്നുണ്ടെന്നും എല്ലാ സഹായവും നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം ഉറപ്പ് നല്‍കി.