വേർപിരിയുന്നില്ല; വിജയ്‍യി നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്‍യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു.
വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തത്.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്‍യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു.
കോടതി ഹർജി തീർപ്പാക്കി. വിവാഹമോചനം വേണ്ടെന്ന നിലപാടിലേക്ക് ഇരുവരും എത്തുന്നതായും ഒന്നായി മുന്നോട്ട് പോവുമെന്നുമായിരുന്നു അഭ്യൂഹം. ഇത് ശരിവെച്ചു കൊണ്ടുതന്നെയാണ് നിലവിലെ തീരുമാനം.വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് സംഗീത ഈ വർഷം ഫെബ്രുവരിയിലായിരുന്നു വിവാഹമോചന ഹർജി സമർപ്പിച്ചത്.
തുടർന്ന് ഇരുകുടുംബങ്ങളും നടത്തിയ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തത്.