ഐഎസ്‌സി 12-ാം ക്ലാസ് ഇംപ്രൂവ്‌മെന്റ് ഫലം പ്രഖ്യാപിച്ചു; പുനർമൂല്യനിർണ്ണയത്തിന് ജൂലൈ 20 വരെ അപേക്ഷിക്കാം
കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) 2026 വർഷത്തെ ഐ.എസ്.സി (ISC) പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) 2026 വർഷത്തെ ഐ.എസ്.സി (ISC) പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുതുക്കിയ സ്കോർകാർഡുകൾ പരിശോധിക്കാവുന്നതാണ്. പരീക്ഷാ ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്കായി പുനഃപരിശോധനയ്ക്കുള്ള ഓൺലൈൻ വിൻഡോയും കൗൺസിൽ തുറന്നിട്ടുണ്ട്. പുതുക്കിയ മാർക്കിൽ എന്തെങ്കിലും സംശയങ്ങളുള്ളവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ റീചെക്കിംഗിനായി അപേക്ഷ സമർപ്പിക്കാം.
ISC പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് ഫലം എങ്ങനെ പരിശോധിക്കാം?
CISCE-യുടെ ഔദ്യോഗിക വെബ്സൈറ്റായ cisce.org സന്ദർശിക്കുക.
ഹോംപേജിൽ ലഭ്യമായ ‘ISC Class 12 Improvement Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ യുണീക്ക് ഐഡി (Unique ID), ഇൻഡക്സ് നമ്പർ (Index Number), കാപ്ച കോഡ് എന്നിവ കൃത്യമായി നൽകുക.
Also Read: ‘സ്വയം’ ജനുവരി സെമസ്റ്റർ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 829 കോഴ്‌സുകളുടെ സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം
വിവരങ്ങൾ നൽകിയ ശേഷം ‘Submit’ ബട്ടൺ അമർത്തുക.
ഇപ്പോൾ പുതുക്കിയ സ്കോർകാർഡ് സ്ക്രീനിൽ കാണാം. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.
പുനഃപരിശോധന: ജൂലൈ 20 വരെ അപേക്ഷിക്കാം
ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിന്റെ സർവീസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. 2026 ജൂലൈ 20 രാത്രി 11:59 വരെയാണ് പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന സമയം. ഈ സമയപരിധി കഴിഞ്ഞുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കില്ലെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാഫലം പുറത്തുവന്ന പശ്ചാത്തലത്തിൽ, സ്കൂളുകൾ കരിയർ പോർട്ടലിൽ നിന്ന് അപ്‌ഡേറ്റ് ചെയ്ത ടാബുലേഷൻ രജിസ്റ്ററും ഫലവിവരങ്ങളും ഡൗൺലോഡ് ചെയ്യണമെന്ന് CISCE നിർദ്ദേശിച്ചിട്ടുണ്ട്. ഇംപ്രൂവ്‌മെന്റ് പരീക്ഷയിലൂടെ മാർക്ക് മാറിയ വിദ്യാർത്ഥികൾക്ക് കൗൺസിൽ പുതിയ മാർക്ക് ലിസ്റ്റുകളും പാസ് സർട്ടിഫിക്കറ്റുകളും നൽകും. പുതിയ രേഖകൾ കൈപ്പറ്റുന്നതിന് മുൻപായി പഴയ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും സ്കൂളുകൾ അതത് റീജിയണൽ ഓഫീസുകളിൽ തിരികെ ഏൽപ്പിക്കേണ്ടതുണ്ട്. അതിനാൽ വിദ്യാർത്ഥികൾ തങ്ങളുടെ പുതിയ മാർക്ക് ഷീറ്റുകൾ വാങ്ങുന്നതിനായി പഠിച്ച സ്കൂളുകളുമായി ബന്ധപ്പെടേണ്ടതാണ്.