ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള പരിഹാരം ഇതാണോ, ഇന്‍സ്റ്റഗ്രാമില്‍ മന്ത്രിമാര്‍ സജീവമായാല്‍ എല്ലാം ശരിയാകുമോ' പരിഹാസവുമായി സിജെപി
ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള പരിഹാരം ഇതാണോ, ഇന്‍സ്റ്റഗ്രാമില്‍ മന്ത്രിമാര്‍ സജീവമായാല്‍ എല്ലാം ശരിയാകുമോ' പരിഹാസവുമായി സിജെപി
കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ്‍ ആയി.
ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാന്‍ മന്ത്രിമാരോട് പ്രധാനമന്ത്രി ക്യാബിനറ്റ് മീറ്റിംഗില്‍ വച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അഭിജീത് ദിപ്‌കെയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാന്‍ മന്ത്രിമാരോട് പ്രധാനമന്ത്രി ക്യാബിനറ്റ് മീറ്റിംഗില്‍ വച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അഭിജീത് ദിപ്‌കെയുടെ പ്രതികരണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ പരിഹാരം ഇതാണോ എന്നാണ് സിജെപിയുടെ ചോദ്യം. 'എല്ലാ മന്ത്രിമാരും ഇന്‍സ്റ്റഗ്രാമില്‍ സജീവമാകണം, ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യണം, ട്വിറ്ററില്‍ മാത്രമായി ഒതുങ്ങരുത്'- ഇതാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി കണ്ടെത്തിയ പ്രശ്‌നപരിഹാരം എന്ന് അഭിജീത് ദിപ്‌കെ പരിഹസിച്ചു.
കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ്‍ ആയി. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 10 ലക്ഷത്തിന്റെ വര്‍ദ്ധന ഒറ്റയടിക്ക് ഉണ്ടായി. ഇക്കാര്യം കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.