'എന്താ ഇത് വെള്ളരിക്കാ പട്ടണമോ'....; ബെംഗളൂരുവില്‍ ഒരു സ്‌കൂട്ടറില്‍ ആറ് കുട്ടികളുടെ യാത്ര..
ഒരു സ്‌കൂട്ടറില്‍ ആറ് കുട്ടികള്‍ യാത്ര .പത്തോ പന്ത്രണ്ടോ വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കാത്ത ആറ് കൊച്ചു കുട്ടികള്‍ ഒരേ സ്കൂട്ടറില്‍ തിരക്കേറിയ റോഡിലൂടെ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഏപ്രില്‍ 26 ശനിയാഴ്ച രാവിലെ 10:45-ഓടെ ഗോരിപാളയത്തിന് സമീപമുള്ള പദരായനപുര മെയിൻ റോഡിലാണ് നടുക്കുന്ന ഈ ദൃശ്യം റിപ്പോർട്ട് ചെയ്തത്.
ബെംഗളൂരു: ഒരു സ്‌കൂട്ടറില്‍ ആറ് കുട്ടികള്‍ യാത്ര .പത്തോ പന്ത്രണ്ടോ വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കാത്ത ആറ് കൊച്ചു കുട്ടികള്‍ ഒരേ സ്കൂട്ടറില്‍ തിരക്കേറിയ റോഡിലൂടെ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഏപ്രില്‍ 26 ശനിയാഴ്ച രാവിലെ 10:45-ഓടെ ഗോരിപാളയത്തിന് സമീപമുള്ള പദരായനപുര മെയിൻ റോഡിലാണ് നടുക്കുന്ന ഈ ദൃശ്യം റിപ്പോർട്ട് ചെയ്തത്. ദൃക്‌സാക്ഷിയായ ശ്രേയസ് എന്ന വ്യക്തി എക്സില്‍ (X) പങ്കുവെച്ച ചിത്രങ്ങളില്‍, ഒരു ചെറിയ കുട്ടി സ്കൂട്ടർ ഓടിക്കുന്നതും മറ്റ് അഞ്ച് കുട്ടികള്‍ ഹെല്‍മറ്റോ മുതിർന്നവരുടെ മേല്‍നോട്ടമോ ഇല്ലാതെ അപകടകരമായ രീതിയില്‍ പിന്നില്‍ ഇരിക്കുന്നതും കാണാം.
സ്കൂട്ടറിന്റെ രജിസ്‌ട്രേഷൻ നമ്പർ സഹിതം ബെംഗളൂരു ട്രാഫിക് പോലീസിനെ ടാഗ് ചെയ്തുകൊണ്ട് പങ്കുവെച്ച ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. "കുട്ടികളുടെ മാതാപിതാക്കളെ ഉടൻ അറസ്റ്റ് ചെയ്യുക" എന്ന ആവശ്യവുമായി ആയിരക്കണക്കിന് ആളുകളാണ് പ്രതികരിച്ചത്. ഇത് രക്ഷാകർതൃത്വമല്ലെന്നും മറിച്ച് ക്രിമിനല്‍ കുറ്റത്തിന് തുല്യമായ അനാസ്ഥയാണെന്നും ഒരു ചെറിയ അബദ്ധം സംഭവിച്ചാല്‍ പോലും ആറ് കുട്ടികളുടെയും ജീവൻ അപകടത്തിലാകുമായിരുന്നു എന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുറിച്ചു.