നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ പോകുന്നു ?
ജെഡിയുവിന്റെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് ഝാ ഡല്‍ഹിയില്‍ നിന്നും പാട്നയിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു.
വ്യാഴാഴ്ച നിതീഷ് കുമാര്‍ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാണ് സാധ്യത എന്നാണ് പുതിയ വിവരം.
ബിഹാര്‍ രാഷ്ട്രീയത്തില്‍ വമ്പന്‍ അഴിച്ചുപണി നടക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ പോകുന്നുവെന്നതാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ മകന്‍ നിശാന്ത് കുമാര്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നുമാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിശാന്തിന്റെ രാഷ്ട്രീയ പ്രവേശനം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടുകൊണ്ടാകുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍, വ്യാഴാഴ്ച നിതീഷ് കുമാര്‍ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാണ് സാധ്യത എന്നാണ് പുതിയ വിവരം.
ജെഡിയുവിന്റെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് ഝാ ഡല്‍ഹിയില്‍ നിന്നും പാട്നയിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് ഡല്‍ഹിയില്‍ നിന്നും പാട്നയിലേക്ക് തിരിച്ചിട്ടുണ്ട്. മുതിര്‍ന്ന ജെഡിയു നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ നിശാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.