ഇറാൻ-ഇസ്രായേല്‍ യുദ്ധം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആഭ്യന്തരമന്ത്രാലയം
ഇറാൻ-ഇസ്രായേല്‍ യുദ്ധ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിർദേശം നല്‍കി.ഫെബ്രുവരി 28 ന് അയച്ച സർക്കുലറില്‍ സംസ്ഥാന സർക്കാരുകളോടും സുരക്ഷാ ഏജൻസികളോടും ജാഗ്രത പാലിക്കാനും അശാന്തിക്ക് കാരണമാകുന്ന പ്രകോപനങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
Updated: Mar 2, 2026, 11:28 IST
പൗരന്മാർക്ക് സുരക്ഷ ഒരുക്കാനും യാത്രക്കാർ വിദ്യാർഥികള്‍ എന്നിവർക്ക് സഹായം നല്‍കാനും നിർദേശം നല്‍കി.
ഡല്‍ഹി: ഇറാൻ-ഇസ്രായേല്‍ യുദ്ധ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിർദേശം നല്‍കി.ഫെബ്രുവരി 28 ന് അയച്ച സർക്കുലറില്‍ സംസ്ഥാന സർക്കാരുകളോടും സുരക്ഷാ ഏജൻസികളോടും ജാഗ്രത പാലിക്കാനും അശാന്തിക്ക് കാരണമാകുന്ന പ്രകോപനങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
ഇറാൻ ഇസ്രായേല്‍ യുദ്ധ സാഹചര്യം കേന്ദ്ര സുരക്ഷാകാര്യ മന്ത്രിസഭ വിലയിരുത്തി. ഇന്ത്യക്കാർക്ക് സഹായം നല്‍കാൻ നടപടികള്‍ സ്വീകരിക്കാൻ നിർദേശം നല്‍കി. പൗരന്മാർക്ക് സുരക്ഷ ഒരുക്കാനും യാത്രക്കാർ വിദ്യാർഥികള്‍ എന്നിവർക്ക് സഹായം നല്‍കാനും നിർദേശം നല്‍കി.