ഉത്തർപ്രദേശിൽ 100 കോടിയുടെ ഐപിഎൽ വാതുവെപ്പ് തട്ടിപ്പ് പിടിച്ച് പോലീസ്

 ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നടന്ന 100 കോടി രൂപയുടെ ഭീമമായ വാതുവെപ്പ് തട്ടിപ്പ് പിടിച്ച് പോലീസ്. ഝാൻസിയിൽ നടന്ന പരിശോധനയിൽ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട എട്ടുപേർക്കായി തിരച്ചിൽ ഊർജിതമാക്കി.
 
കേസിൽ ഒളിവിൽ പോയവരിൽ ഉത്തർപ്രദേശിലെ ഒരു ബി.ജെ.പി. നേതാവും അദ്ദേഹത്തിന്റെ കോർപ്പറേഷൻ കൗൺസിലർമാരായ രണ്ട് മക്കളും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. പ്രതികളുടെ പക്കൽ നിന്ന് 85,000 രൂപ പണമായും 100 കോടി രൂപയുടെ ഇടപാടുകൾ വ്യക്തമാക്കുന്ന ലെഡ്ജർ രേഖകളും പോലീസ് പിടിച്ചെടുത്തു. വാതുവെപ്പിനായി സംഘം സ്വന്തമായി ഒരു പ്രത്യേക പ്ലാറ്റ്‌ഫോം രൂപീകരിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്. തട്ടിപ്പിലൂടെ പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു.

ഉത്തർപ്രദേശിന് പുറമേ ഒഡിഷയിലെ പുരിയിലും സമാനമായ വാതുവെപ്പ് സംഘത്തെ പോലീസ് പിടികൂടിയിട്ടുണ്ട്. അവിടെ നിന്ന് 50 ലക്ഷം രൂപയും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു. ഐപിഎൽ വാതുവെപ്പ് തടയാൻ രാജ്യവ്യാപകമായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.