നിക്ഷേപ ഉപദേശകരെന്ന വ്യാജേന തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് ഒന്നര കോടി രൂപ

മുംബൈ : നിക്ഷേപ ഉപദേശകരെന്ന വ്യാജേന യുവതിയിൽനിന്ന് 1.53 കോടി രൂപ തട്ടിയെടുത്തതായി പരാതി. വ്യാജ സ്റ്റോക്ക് ട്രേഡിങ് തട്ടിപ്പിലൂടെയാണ് ബോറിവാലി സ്വദേശിക്ക് പണം നഷ്ടമായത്.

 

മുംബൈ : നിക്ഷേപ ഉപദേശകരെന്ന വ്യാജേന യുവതിയിൽനിന്ന് 1.53 കോടി രൂപ തട്ടിയെടുത്തതായി പരാതി. വ്യാജ സ്റ്റോക്ക് ട്രേഡിങ് തട്ടിപ്പിലൂടെയാണ് ബോറിവാലി സ്വദേശിക്ക് പണം നഷ്ടമായത്.

‘ജെപി മോർഗൻ ഇന്ത്യ സ്റ്റോക്ക് റിസർച് സെന്റർ’ എന്ന പേരിലുള്ള വാട്ട്‌സ്ആപ് ഗ്രൂപ്പിലേക്ക് 2024 സെപ്റ്റംബർ 13നും നവംബർ 16നും ഇടയിൽ തട്ടിപ്പുകാർ യുവതിയെ ചേർക്കുകയായിരുന്നു. അജ്ഞാതരായ മൂന്ന് പേർ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ ഇരയെ പ്രേരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

തുടക്കത്തിൽ ചെറിയ തുക ലാഭം കിട്ടിയിരുന്നു. തുടർന്ന് യുവതി പ്രതികൾ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് വലിയ തുക നിക്ഷേപിക്കുകയായിരുന്നു. തട്ടിപ്പുകാർ ഇരയുടെ സ്റ്റോക്ക് ട്രേഡിങ് ലാഭം പെരുപ്പിച്ച് കാണിക്കാൻ മോർഗൻസ്-എസ്.വിപി എന്ന വെബ്‌സൈറ്റ് ഉപയോഗിക്കുകയായിരുന്നു.

യുവതി വെബ്സൈറ്റിൽ കാണിച്ച വരുമാനം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ അവർ സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. അജ്ഞാതരായ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.