'യുവാക്കളെ യുദ്ധംചെയ്യാന്‍ പ്രേരിപ്പിക്കുന്നു': സിജെപി സ്ഥാപകനെതിരെ ഇഡി, എന്‍ഐഎ അന്വേഷണം വേണമെന്ന് ഹര്‍ജി
'യുവാക്കളെ യുദ്ധംചെയ്യാന്‍ പ്രേരിപ്പിക്കുന്നു': സിജെപി സ്ഥാപകനെതിരെ ഇഡി, എന്‍ഐഎ അന്വേഷണം വേണമെന്ന് ഹര്‍ജി
കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരിലുള്ള അതുമായി ബന്ധപ്പെട്ട എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ചാനലുകളും ഗ്രൂപ്പുകളും ഹാന്‍ഡിലുകളും പ്രൊഫൈലുകളും അടക്കം ബ്ലോക്ക് ചെയ്യണമെന്നും പ്രവര്‍ത്തനരഹിതമാക്കണമെന്നുമാണ് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്
സ്ഥാപകനായ ദീപ്കേ യുഎസിലെ അജ്ഞാത കേന്ദ്രത്തിലിരുന്ന രജിസ്റ്റര്‍ ചെയ്യാത്ത ഒരു പാര്‍ട്ടിയിലൂടെ ഇന്ത്യന്‍ മണ്ണില്‍ അശാന്തി പടര്‍ത്താനുള്ള 'ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ വാര്‍'ന് കോപ്പുകൂട്ടുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.
കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകനായ അഭിജീത്ത് ദീപകേയ്ക്ക് എതിരെ ഇഡി, എന്‍എഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. അലഹബാദ് കോടതിയുടെ ലഖ്‌നൗ ബഞ്ചിനെയാണ് കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്നേഷ് ശിശിര്‍ സമീപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ബ്രിട്ടീഷ് പൗരത്വം, അനധികൃത സ്വത്ത്സമ്പാദനം എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് ഹര്‍ജി നല്‍കി വാര്‍ത്തയില്‍ ഇടംപിടിച്ചയാളാണ് വിഘ്നേഷ്.
കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരിലുള്ള അതുമായി ബന്ധപ്പെട്ട എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ചാനലുകളും ഗ്രൂപ്പുകളും ഹാന്‍ഡിലുകളും പ്രൊഫൈലുകളും അടക്കം ബ്ലോക്ക് ചെയ്യണമെന്നും പ്രവര്‍ത്തനരഹിതമാക്കണമെന്നുമാണ് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഉണ്ടാക്കിയെടുത്ത ഈ ഡിജിറ്റല്‍ ക്യാമ്പയിന്‍ രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ അസംതൃപ്തി ഉണര്‍ത്താനുമാണ് രൂപകല്‍പന ചെയ്തെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
ചീഫ് ജസ്റ്റിസ്റ്റിന്റെ വാക്കാലുള്ള നിരീക്ഷണങ്ങളുടെ വെട്ടിച്ചുരുക്കിയ വീഡിയോകള്‍ തരംതിരിച്ച് ഒരു ആയുധമാക്കി മാറ്റി രാജ്യവിരുദ്ധ ശക്തികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിന്റെ സ്ഥാപകനായ ദീപ്കേ യുഎസിലെ അജ്ഞാത കേന്ദ്രത്തിലിരുന്ന രജിസ്റ്റര്‍ ചെയ്യാത്ത ഒരു പാര്‍ട്ടിയിലൂടെ ഇന്ത്യന്‍ മണ്ണില്‍ അശാന്തി പടര്‍ത്താനുള്ള 'ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ വാര്‍'ന് കോപ്പുകൂട്ടുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.