വീട്ടില്‍ സാരിക്ക് പകരം നൈറ്റി ഇട്ടു; ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ്

വീട്ടില്‍ സാരിക്ക് പകരം നൈറ്റി ഇട്ട ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് .കർണാടകയിലെ ഖാനാപുർ താലൂക്കിലെ നന്ദഗഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കൃഷ്ണ പാട്ടീല്‍ (34) എന്നയാളാണ് തന്റെ ഭാര്യ മഞ്ജുള പാട്ടീലിനെ (32) ക്രൂരമായി ആക്രമിച്ചത്.

 

വീട്ടില്‍ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ കൃഷ്ണ പാട്ടീല്‍ സ്ഥിരമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു

ഖാനാപുർ: വീട്ടില്‍ സാരിക്ക് പകരം നൈറ്റി ഇട്ട ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് .കർണാടകയിലെ ഖാനാപുർ താലൂക്കിലെ നന്ദഗഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കൃഷ്ണ പാട്ടീല്‍ (34) എന്നയാളാണ് തന്റെ ഭാര്യ മഞ്ജുള പാട്ടീലിനെ (32) ക്രൂരമായി ആക്രമിച്ചത്.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത്: വീട്ടില്‍ സാരിക്ക് പകരം നൈറ്റി ധരിക്കുന്നതിനെ കൃഷ്ണ പാട്ടീല്‍ സ്ഥിരമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും സമാനമായ രീതിയില്‍ തർക്കമുണ്ടാവുകയും, പ്രകോപിതനായ കൃഷ്ണ മഞ്ജുളയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീക്കൊളുത്തുകയുമായിരുന്നു.

മഞ്ജുളയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആദ്യം ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി.