ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 3 ദിവസം അവധി നല്‍കി പഞ്ചാബ്

 

പഞ്ചാബിലെ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ - സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങള്‍ - അടുത്ത മൂന്ന് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. 

 

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സ് അറിയിച്ചു. 

ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബിലെ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സ് അറിയിച്ചു. 

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, പഞ്ചാബിലെ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ - സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങള്‍ - അടുത്ത മൂന്ന് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരിലെ എല്ലാ സ്‌കൂളുകളും അടച്ചിടും.