ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ; വിമാനടിക്കറ്റുകള്‍ക്ക് ചിലവേറും
നിരക്കുകള്‍ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇന്‍ഡിഗോ പുറത്തുവിട്ടു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ഇന്ധന വിലയില്‍ ഉണ്ടായ വര്‍ധനവ് കാരണമാണ് ഈ നീക്കം
പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ വിമാനയാത്ര നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ. ഇന്ന് മുതല്‍ ടിക്കറ്റ് നിരക്കുകളില്‍ ഇന്ധന സര്‍ചാര്‍ജും ഇന്‍ഡിഗോ ഉള്‍പ്പെടുത്തും. നിരക്കുകള്‍ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇന്‍ഡിഗോ പുറത്തുവിട്ടു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ഇന്ധന വിലയില്‍ ഉണ്ടായ വര്‍ധനവ് കാരണമാണ് ഈ നീക്കം എന്നാണ് ഇന്‍ഡിഗോയുടെ വിശദീകരണം. ഇന്ത്യക്കുള്ളില്‍ 425 രൂപ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനുള്ളിലും 425 രൂപ, പശ്ചിമേഷ്യ 900 രൂപ, ദക്ഷിണ-കിഴക്കന്‍ ഏഷ്യ & ചൈന - 1800 രൂപ, ആഫ്രിക്ക & പടിഞ്ഞാറന്‍ ഏഷ്യ 1800 രൂപ, യൂറോപ്പ് 2300 രൂപ എന്നിങ്ങനെയാണ് ഇന്ധന സര്‍ചാര്‍ജ് നിരക്കുകള്‍. സാഹചര്യം മൂലമാണ് ഈ വര്‍ധനവെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇന്‍ഡിഗോ പറഞ്ഞു. സാഹചര്യങ്ങളില്‍ മാറ്റം വരുമ്പോള്‍ നിരക്കുകള്‍ കുറയ്ക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
നേരത്തെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും വിമാനനിരക്കുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റില്‍ 399 രൂപയാണ് അധികമായി ഈടാക്കുന്നത്.