പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇൻഡിഗോ
ഒമാൻ തലസ്ഥാനമായ മസ്കറ്റിനും ചെന്നൈയ്ക്കും ഇടയില്‍ പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സർവീസുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ.
മെയ് 14 മുതലാണ് ചെന്നൈ -- മസ്കറ്റ് സർവീസുകള്‍ക്ക് തുടക്കമാകുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സർവീസുകളുള്ളത്.
മസ്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റിനും ചെന്നൈയ്ക്കും ഇടയില്‍ പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സർവീസുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ.
ഇൻഡിഗോ പങ്കുവെച്ച വിവരങ്ങള്‍ പ്രകാരം മെയ് 14 മുതലാണ് ചെന്നൈ -- മസ്കറ്റ് സർവീസുകള്‍ക്ക് തുടക്കമാകുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സർവീസുകളുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകള്‍.
രാത്രി 11:45-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം (6E 1203) പുലർച്ചെ 02:15-ന് മസ്കറ്റിലെത്തും. തിരിച്ചുള്ള മസ്കറ്റ് - ചെന്നൈ സർവീസുകള്‍ (6E 1204) മെയ് 15 മുതല്‍ ആരംഭിക്കും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവീസുകള്‍. പുലർച്ചെ 03:15-ന് മസ്കറ്റില്‍ നിന്ന് പുറപ്പെട്ട് രാവിലെ 08:15-ന് ചെന്നൈയിലെത്തും.
ചെന്നൈയില്‍ നിന്ന് രാത്രി 11:45ന് പുറപ്പെട്ട് 02:15ന് മസ്‌കത്തില്‍ എത്തിച്ചേരും. നിലവില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കും തമിഴ്നാട് സ്വദേശികള്‍ക്കും ഒമാനിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കാൻ ഈ പുതിയ സർവീസ് സഹായിക്കും.