വാഹനാപകടം: ഇൻഡിഗോ എയർഹോസ്റ്റസ് മരിച്ചു
ൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. നോയിഡയിലാണ് ദാരുണമായ സംഭവം നടന്നത്. കൈനൂർ മിസ്രിയെന്ന 32-കാരിയായ ഫ്ലൈറ്റ് അറ്റൻ്റാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ജോലി കഴിഞ്ഞ് കമ്പനിയുടെ ഓഫീഷ്യൽ ക്യാബിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
Updated: Sep 21, 2026, 15:41 IST
അപകടത്തിൽ ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുംബൈ: ഇൻഡിഗോ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. നോയിഡയിലാണ് ദാരുണമായ സംഭവം നടന്നത്. കൈനൂർ മിസ്രിയെന്ന 32-കാരിയായ ഫ്ലൈറ്റ് അറ്റൻ്റാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ജോലി കഴിഞ്ഞ് കമ്പനിയുടെ ഓഫീഷ്യൽ ക്യാബിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തു വച്ചുതന്നെ ഇവർ മരണപ്പെടുകയായിരുന്നു.അപകടത്തിൽ ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.