ഇന്ത്യ യുഎസ് വ്യാപാര കരാര്‍; സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍
ട്രംപുമായി ഫോണില്‍ സംസാരിച്ചുവെന്ന് നരേന്ദ്ര മോദി സ്ഥിരീകരിച്ചു
ചരിത്രപ്രധാനമായ വ്യാപാര കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അഭിനന്ദനമെന്നും യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തില്‍ കാതലായ മാറ്റത്തിന് കരാര്‍ വഴിയൊരുക്കുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
ഇന്ത്യ യുഎസ് വ്യാപാര കരാര്‍ സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. ഇത് വെറുമൊരു വ്യാപാര കരാറല്ല. ഇന്ത്യ യു എസ് ബന്ധത്തിന് പുതിയ രൂപം നല്‍കുന്നതും 2047 ലെ വിക്ഷിത് ഭാരതത്തിലേക്കുള്ള യാത്ര വേഗത്തില്‍ ആക്കുന്നതുമാണെന്ന് പിയൂഷ് ഗോയല്‍ എക്സിലൂടെ പ്രതികരിച്ചു. ചരിത്രപ്രധാനമായ വ്യാപാര കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അഭിനന്ദനമെന്നും യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തില്‍ കാതലായ മാറ്റത്തിന് കരാര്‍ വഴിയൊരുക്കുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
ട്രംപുമായി ഫോണില്‍ സംസാരിച്ചുവെന്ന് നരേന്ദ്ര മോദി സ്ഥിരീകരിച്ചു. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് മോദി എക്‌സിലും ഫേസ്ബുക്കിലും കുറിച്ചു. എന്നാല്‍, വ്യാപാര കരാര്‍ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.