രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച; വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി പിയൂഷ് ഗോയല്‍

രാജ്യത്തിന്റെ വളര്‍ച്ചയെ ഇകഴ്ത്തി കാണിക്കാനാണ് ഇവരുടെ ശ്രമമെന്നും ശരിയായ കാരണങ്ങള്‍ കൊണ്ട് കാലാവധി പൂര്‍ത്തിയാകും മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയവരാണ് കള്ളപ്രചാരണം നടത്തുന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

 

മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെയും റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്റെയും വിമര്‍ശനങ്ങള്‍ക്കാണ് മന്ത്രിയുടെ പ്രതികരണം.

ജിഡിപി വളര്‍ച്ചയുടെ കണക്കുകളെ എതിര്‍ക്കുന്നത് തൊഴിലില്ലാത്ത മുന്‍ ഉദ്യോഗസ്ഥര്‍ എന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്തിന്റെ വളര്‍ച്ചയെ ഇകഴ്ത്തി കാണിക്കാനാണ് ഇവരുടെ ശ്രമമെന്നും ശരിയായ കാരണങ്ങള്‍ കൊണ്ട് കാലാവധി പൂര്‍ത്തിയാകും മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയവരാണ് കള്ളപ്രചാരണം നടത്തുന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെയും റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്റെയും വിമര്‍ശനങ്ങള്‍ക്കാണ് മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി കുറച്ച് കണക്കാക്കിയാണ് ഈ വര്‍ഷം ആദ്യ പാദത്തില്‍ 7.8% വളര്‍ച്ച കാണിച്ചതെന്ന് ഗാര്‍ഗ് ആരോപിച്ചിരുന്നു. 2011-12 ന് പകരം 2022-23 അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ചതാണ് ജിഡിപി പുതുക്കി നിശ്ചയിക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മനപൂര്‍വ്വം കഴിഞ്ഞ കൊല്ലത്തെ ജിഡിപി കുറച്ചു കാട്ടിയെന്ന ആരോപണം കേന്ദ്രം തള്ളി.