രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2027ല്‍ ആരംഭിക്കും
എട്ട് സ്റ്റേഷനുകളിലെ അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
നാല് മലനിരകളിലൂടെയുള്ള തുരങ്കങ്ങളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2027ല്‍ ആരംഭിക്കുമെന്നും സൂറത്ത് മുതല്‍ വാപി വരെയുള്ള പാതയിലായിരിക്കും ആദ്യഘട്ടത്തില്‍ ട്രെയിന്‍ ഓടിത്തുടങ്ങുകയെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
മുംബൈ വരെയുള്ള സമ്പൂര്‍ണ പാതയുടെ നിര്‍മാണം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം സബ്സ്റ്റാക്ക് പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കി.
പദ്ധതിയുടെ നിര്‍മാണ പുരോഗതി വിശദീകരിച്ച മന്ത്രി, 2026 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 456 കിലോമീറ്റര്‍ ദൂരത്തില്‍ തൂണുകളുടെ നിര്‍മാണവും 371 കിലോമീറ്റര്‍ ദൂരത്തില്‍ വയഡക്ടുകളുടെ നിര്‍മാണവും പൂര്‍ത്തിയായതായി അറിയിച്ചു.
299 കിലോമീറ്റര്‍ ദൂരത്തില്‍ ശബ്ദനിയന്ത്രണ ഭിത്തികള്‍ സ്ഥാപിച്ചിട്ടുണ്ട്. 206 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വയഡക്ടില്‍ വൈദ്യുതീകരണ സംവിധാനത്തിന്റെ ഭാഗമായ 9,300 ഓവര്‍ഹെഡ് ഇലക്ട്രിഫിക്കേഷന്‍ തൂണുകളും സ്ഥാപിച്ചു.
നാല് മലനിരകളിലൂടെയുള്ള തുരങ്കങ്ങളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കത്തിന്റെ അഞ്ച് കിലോമീറ്റര്‍ ഭാഗത്തിന്റെ നിര്‍മാണവും തുരങ്കനിര്‍മാണ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു.
എട്ട് സ്റ്റേഷനുകളിലെ അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ ഇവിടങ്ങളില്‍ വാസ്തുവിദ്യാ മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. സബര്‍മതി, സൂറത്ത്, താനെ എന്നിവിടങ്ങളിലെ മൂന്ന് ട്രെയിന്‍ പരിപാലന കേന്ദ്രങ്ങളുടെ നിര്‍മാണവും നടന്നുവരുന്നതായി അദ്ദേഹം അറിയിച്ചു.