രാംലീല മൈതാനിയിലെ ഇന്‍ഡ്യ സഖ്യത്തിന്റെ 'ചലോ ഡല്‍ഹി' റാലി ഇന്ന്
രാംലീല മൈതാനിയിലെ ഇന്‍ഡ്യ സഖ്യത്തിന്റെ 'ചലോ ഡല്‍ഹി' റാലി ഇന്ന്
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റില്‍ മാര്‍ച്ചിന്റെ റൂട്ട് മാപ്പ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്‍ഡ്യ സഖ്യം രാംലീല മൈതാനിയില്‍ 'ചലോ ഡല്‍ഹി' റാലി സംഘടിപ്പിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മിന്റോ റോഡ്കനോട്ട് പ്ലേസ് ജങ്ഷനില്‍ നിന്ന് ഇന്ത്യാ സഖ്യത്തിന്റെ മാര്‍ച്ച് ആരംഭിക്കുമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ 'ആസ്ക് മീ' സെഷനിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്‍ഡ്യ സഖ്യം രാംലീല മൈതാനിയില്‍ 'ചലോ ഡല്‍ഹി' റാലി സംഘടിപ്പിക്കുന്നത്.
നേരത്തെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റില്‍ മാര്‍ച്ചിന്റെ റൂട്ട് മാപ്പ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിരുന്നു. മിന്റോ റോഡ് ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അജ്മേരി ഗേറ്റ് വഴി രാംലീല മൈതാനിയിലെത്തുമെന്നാണ് മാപ്പില്‍ വ്യക്തമാക്കുന്നത്. ഇതിനിടെ ഇന്‍ഡ്യ സഖ്യത്തിന്റെ ദില്ലി ചാലോ റാലിയില്‍ സിജെപി പങ്കെടുക്കില്ല. സ്വതന്ത്ര നിലനില്‍പ്പ് കാത്തുസൂക്ഷിക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് വിശദീകരണം.
വിവിധ രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവരോടും വിദ്യാര്‍ഥികളോടും ഉള്‍പ്പെടെ ഇന്‍ഡ്യ സഖ്യത്തിന്റെ 'ചലോ ഡല്‍ഹി' റാലിയില്‍ പങ്കെടുക്കണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പ്രത്യേകം പങ്കുവെച്ച റീലുകളിലൂടെ അഭ്യര്‍ഥിച്ചിരുന്നു. പൊലീസിനെയും അവരുടെ ലാത്തികളെയും ഭയപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് തങ്ങളുടെ തന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള ധൈര്യമുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ജനാധിപത്യം സംരക്ഷിക്കുക, വോട്ട് മോഷണത്തിന് അറുതിവരുത്തുക എന്നിവയാണ് മാര്‍ച്ചിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.