കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 19 വയസ്സുള്ള ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാനഡയിൽ ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹാലിഫാക്സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് 19 വയസ്സുള്ള ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

ഒട്ടാവ: കാനഡയിൽ ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹാലിഫാക്സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് 19 വയസ്സുള്ള ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെതെന്ന് ഹാലിഫാക്സ് റീജിണല്‍ പോലീസ് അറിയിച്ചു.

സിഖ് സമുദായംഗമായ യുവതിയാണ് മരിച്ചത്. വാള്‍മാര്‍ട്ട് സ്റ്റോറിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും പോലീസോ സ്റ്റോര്‍ അധികൃതരോ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബേക്കിംഗ് ഓവനുമായി ബന്ധപ്പെട്ടാണ് മരണമുണ്ടായതെന്ന സംശയങ്ങള്‍ ഉയരുന്നുണ്ട്. സംഭവത്തിന് പിന്നാലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ അടച്ചു.

അതേസമയം ഇത് വളരെ സങ്കടകരമായ കാര്യമാണെന്നും അവള്‍ നല്ലൊരു ഭാവിയ്ക്കായി എത്തിയതാണ്, എന്നാല്‍ ജീവിതം തന്നെ ഇല്ലാതായെന്നും  മാരിടൈം സിഖ് സൊസൈറ്റി അംഗം അന്‍മോല്‍പ്രീത് സിംഗ് പ്രതികരിച്ചു.