UKയില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു

സെൻട്രല്‍ ഇംഗ്ലണ്ടിലെ വോർസെസ്റ്ററില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു.ഹരിയാനയിലെ ചർഖി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷിയോറാൻ (30) ആണ് മരിച്ചത്.

 

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

സെൻട്രല്‍ ഇംഗ്ലണ്ടിലെ വോർസെസ്റ്ററില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു.ഹരിയാനയിലെ ചർഖി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷിയോറാൻ (30) ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.

ചൊവ്വാഴ്ച പുലർച്ചെ 4:15 ഓടെ വോർസെസ്റ്ററിലെ ബാർബേണ്‍ റോഡില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.ഈ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. വിജയ് കുമാർ ഷിയോറാന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.