ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം ; ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടു 

ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടു. ഗുജറാത്തിൽ നിന്നുള്ള കപ്പൽ ജീവനക്കാരനായ ഗാന്ധർ നാഹിം അജീജ് മരിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണം 23 ആയി.

 

 ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടു. ഗുജറാത്തിൽ നിന്നുള്ള കപ്പൽ ജീവനക്കാരനായ ഗാന്ധർ നാഹിം അജീജ് മരിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണം 23 ആയി.

എം.എസ്.വി അൽ ജുസൂഫി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. പശ്ചിമേഷ്യയിൽ സാധാരണക്കാരെയും ചരക്കുകപ്പലുകളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ന്യൂഡൽഹി ആവർത്തിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഒമാൻ തീരത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് മന്ത്രി അറിയിച്ചു.