ജനറൽ ടിക്കറ്റുകൾ ഡിജിറ്റലായി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇളവുകളുമായി ഇന്ത്യൻ റെയിൽവേ
ട്രെയിനുകളിലെ അൺറിസർവ്ഡ് (ജനറൽ) ടിക്കറ്റുകൾ ഡിജിറ്റലായി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇളവുകളുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ പുതിയ
ട്രെയിനുകളിലെ അൺറിസർവ്ഡ് (ജനറൽ) ടിക്കറ്റുകൾ ഡിജിറ്റലായി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഇളവുകളുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ പുതിയ ഏകീകൃത ആപ്പായ 'റെയിൽവൺ' (RailOne) വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ മൂന്ന് ശതമാനം ഇളവ് നൽകാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
2026 ജനുവരി 14 മുതൽ 2026 ജൂലൈ 14 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. റെയിൽവൺ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഏതെങ്കിലും ഡിജിറ്റൽ പേയ്‌മെന്റ് രീതി (യുപിഎ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ) ഉപയോഗിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക.
ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.നിലവിൽ റെയിൽവൺ ആപ്പിലെ 'ആർ-വാക്കറ്റ്' വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നുണ്ട്. ഇത് തുടരുന്നതിനൊപ്പം തന്നെ, മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും നേരിട്ട് ഇളവ് നൽകാനാണ് പുതിയ തീരുമാനം.
സോഫ്റ്റ്‌വെയർ സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി റെയിൽവേ മന്ത്രാലയം സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന് (CRIS) നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് സ്വകാര്യ ആപ്പുകൾ വഴിയോ യു.ടി.എസ് ആപ്പ് വഴിയോ ടിക്കറ്റ് എടുക്കുമ്പോൾ ഈ ഇളവ് ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് ജനറൽ ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ എന്നിവ എടുക്കുന്നതിനും ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനുമായി റെയിൽവേ അടുത്തിടെ പുറത്തിറക്കിയ ആപ്പാണ് റെയിൽവൺ.