ഇന്ത്യൻ ഓയിൽ പാരാ സ്പോർട്സ് സ്‌കോളർഷിപ്പ് ; ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് നൽകുന്ന ഇന്ത്യൻ ഓയിൽ ദിവ്യശക്തി പാരാ സ്പോർട്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പാരാ സ്കോളർ, എലൈറ്റ് പാരാസ്കോളർ എൻട്രി ലവൽ കാറ്റഗറികളിലായാണ് പാരാ അത്‌ലറ്റുകൾക്ക് 16 ഇനങ്ങളാലായി സ്കോളർഷിപ്പുകൾ നൽകുക
 

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് നൽകുന്ന ഇന്ത്യൻ ഓയിൽ ദിവ്യശക്തി പാരാ സ്പോർട്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പാരാ സ്കോളർ, എലൈറ്റ് പാരാസ്കോളർ എൻട്രി ലവൽ കാറ്റഗറികളിലായാണ് പാരാ അത്‌ലറ്റുകൾക്ക് 16 ഇനങ്ങളാലായി സ്കോളർഷിപ്പുകൾ നൽകുക.

പ്രതിമാസ സ്കോളർഷിപ്പ്/സ്റ്റൈപ്പൻഡ്: പാരാ സ്കോളർ -15000 രൂപ, എലൈറ്റ് പാരാ സ്കോളർ -20000 രൂപ. പരമാവധി മൂന്നു വർഷത്തേക്ക് സ്കോളർഷിപ്പ്/സ്റ്റൈപ്പൻഡ് അനുവദിക്കും. ഈ കാലയളവിൽ സ്പോർട്സ് പ്രവർത്തനങ്ങൾക്ക് മറ്റേതെങ്കിലും സ്കോളർഷിപ്പ്/സാമ്പത്തിക സഹായം/സ്റ്റൈപ്പൻഡ് സ്വീകരിക്കാൻ പാടില്ല. അപേക്ഷകരുടെ പ്രായം 14.11.2024-ന് കുറഞ്ഞത് 16 വയസ്സായിരിക്കണം. പരമാവധി പ്രായം 28 വയസ്സ് കവിഞ്ഞിരിക്കരുത്.


അപേക്ഷ spandan.indianoil.co.in/sportsscp/ വഴി ഡിസംബർ 14 വരെ നൽകാം. അപേക്ഷയുടെ ഭാഗമായി പ്രായം തെളിയിക്കുന്ന നിശ്ചിത രേഖ, സ്പോർട്സ് പെർഫോമൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ അപ് ലോഡ് ചെയ്യണം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പ്രായം, പെർഫോമൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലുകൾ, ഐ.ഒ. സി.എൽ. പ്രാദേശിക ഓഫീസുകളിൽ വച്ച് പരിശോധിക്കും. അറിയിക്കുന്ന കേന്ദ്രത്തിൽ നിശ്ചിത തീയതിയിൽ ഇതിനായി രേഖകൾ സഹിതം ഹാജരാകണം. ഓരോ വർഷത്തെയും മികവ് പരിഗണിച്ചും പുരോഗതി വിലയിരുത്തിയുമായിരിക്കും തുടർവർഷത്തിലേക്ക് സ്കോളർഷിപ്പ് പുതുക്കി നൽകുക.