ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ ഭാഗമായാണ് ജഡേജയും പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.
 

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ ഭാഗമായാണ് ജഡേജയും പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് അദ്ദേഹം  ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടേയും ബിജെപി മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് റിവാബയുടെ പോസ്റ്റ്. റിവാബ 2019 മുതല്‍ ബിജെപി അംഗമാണ്.