ഭീകരരുടെ ലാഹോര്‍ റാലി ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ ഇന്ത്യ

ജിഹാദ് നടത്തുന്നവരെ ദൈവത്തിന് ഇഷ്ടമെന്ന് തല്‍ഹ സയീദ് പറഞ്ഞിരുന്നു.

 

പാക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റാലി നടന്നത്.

 ഭീകരരുടെ ലാഹോര്‍ റാലിയുടെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ ഇന്ത്യ. തല്‍ഹ സയീദ്, സയിഫുള്ള കസൂരി എന്നിവര്‍ പങ്കെടുത്ത റാലിയുടെ ദൃശ്യങ്ങള്‍ വിവിധ രാജ്യങ്ങളെ കാണിക്കും. 

ജിഹാദ് നടത്തുന്നവരെ ദൈവത്തിന് ഇഷ്ടമെന്ന് തല്‍ഹ സയീദ് പറഞ്ഞിരുന്നു.പഹല്‍ഗാം ആക്രമണത്തോടെ താന്‍ പ്രശസ്തനായെന്ന് സയിഫുള്ള കസൂരിയും പറഞ്ഞിരുന്നു.


പാക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റാലി നടന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവും ഭീകരരെ സഹായിക്കുന്ന പാകിസ്ഥാന്റെ നിലപാടും തുറന്നുകാണിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘത്തിന്റെ പര്യടനം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിര്‍ണായക തീരുമാനം.