ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതില്‍ സംസ്ഥാനത്ത് ഇന്നും പ്രതിഷേധ സാധ്യത.
ഇന്നലെ രാഹുലിനും പ്രിയങ്കയ്ക്കും എതിരായ ദില്ലി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുകയാണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യം പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ നേതാക്കള്‍ കൂടിയാലോചന നടത്തി സമര രീതി തീരുമാനിക്കും. ഇന്നലെ പങ്കെടുക്കാതിരുന്ന സമാജ്‌വാദി പാര്‍ട്ടിയും ഇന്ന് സമരത്തിനെത്തും. ഇന്നലെ രാഹുലിനും പ്രിയങ്കയ്ക്കും എതിരായ ദില്ലി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാന - ജില്ലാ - ബ്ലോക്ക് തലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതില്‍ സംസ്ഥാനത്ത് ഇന്നും പ്രതിഷേധ സാധ്യത. വിവിധ രാഷ്ട്രീയ,യുവജന സംഘടനകള്‍ ഇന്നും പ്രതിഷേധിച്ചേക്കും. ഇന്നലെ കോണ്‍ഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു.