പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

താക്കീതുകള്‍ തുടര്‍ച്ചയായി അവഗണിച്ചത് കൊണ്ടാണ് നുഴഞ്ഞു കയറാന്‍ നോക്കിയവരെ നേരിടേണ്ടി വന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

 

പ്രകോപനമില്ലാതെ വെടിവെച്ചെന്ന പാകിസ്ഥാന്‍ ആരോപണം ഇന്ത്യ തള്ളികളയുകയും ചെയ്തു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ. ഫിറോസ്പൂരില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യ രണ്ട് നാട്ടുകാരെ വെടിവെച്ചു കൊന്നു എന്ന് പാകിസ്ഥാന്‍ ആരോപിച്ചതടക്കമുള്ള വിഷയങ്ങളിലാണ് നടപടി.

പ്രകോപനമില്ലാതെ വെടിവെച്ചെന്ന പാകിസ്ഥാന്‍ ആരോപണം ഇന്ത്യ തള്ളികളയുകയും ചെയ്തു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ മൂന്ന് പേര്‍ ശ്രമം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. മയക്കുമരുന്ന് കള്ളക്കടത്തിനുള്ള നീക്കമാണ് നടന്നതെന്നും ഇന്ത്യ വ്യക്തമാക്കി. നുഴഞ്ഞുകയറ്റം തടയാന്‍ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. താക്കീതുകള്‍ തുടര്‍ച്ചയായി അവഗണിച്ചത് കൊണ്ടാണ് നുഴഞ്ഞു കയറാന്‍ നോക്കിയവരെ നേരിടേണ്ടി വന്നതെന്നും ഇന്ത്യ വ്യക്തമാക്കി.