ഇറാന്‍ യുഎസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനോട് പ്രതികരിക്കാതെ ഇന്ത്യ

ഇന്നലെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎഇ വിദേശകാര്യമന്ത്രിയുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യവും ചര്‍ച്ചയായി

 

ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്.

പാകിസ്ഥാനില്‍ നടന്ന ഇറാന്‍ യുഎസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനോട് പ്രതികരിക്കാതെ ഇന്ത്യ. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന ശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. പാകിസ്ഥാനും സൗദി അറേബ്യയും ചേര്‍ന്നുള്ള സംയുക്ത പട്രോളിംഗ് എന്ന നിര്‍ദ്ദേശത്തിലും ഇന്ത്യക്ക് വിയോജിപ്പുണ്ട്. 

ഇന്നലെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎഇ വിദേശകാര്യമന്ത്രിയുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യവും ചര്‍ച്ചയായി. ഇതിനിടെ ഇന്ത്യയില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് വാങ്ങിയ മരുന്നുകള്‍ ടെഹ്‌റാനില്‍ എത്തിച്ചതായി ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മൊഹമ്മദ് ഫത്താലി അറിയിച്ചു.