പലസ്തീന് സഹായവുമായി ഇന്ത്യ

ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യ. കാന്‍സര്‍ മരുന്നുകള്‍ ഉൾപ്പെടെ 30 ടണ്‍ ആവശ്യമരുന്നുകളാണ് പലസ്തീനിലേക്ക് അയക്കുന്നത്.

 

ന്യൂഡല്‍ഹി : ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യ. കാന്‍സര്‍ മരുന്നുകള്‍ ഉൾപ്പെടെ 30 ടണ്‍ ആവശ്യമരുന്നുകളാണ് പലസ്തീനിലേക്ക് അയക്കുന്നത്.

ജീവന്‍രക്ഷാ മരുന്നുകളുടെ വലിയൊരു മെഡിക്കല്‍ സഹായം തന്നെയാണ് ഇത്തവണ പലസ്തീനിലേക്ക് അയക്കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച 30 ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഇന്ത്യ പലസ്തീനിലേക്ക് അയച്ചിരുന്നു.