പാസ്‌പോര്‍ട്ട് റാങ്കില്‍ ഇന്ത്യയുടെ കുതിപ്പ്, 10 റാങ്ക് മുന്നിലെത്തി
ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നുവെങ്കിലും, മുന്‍കൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നതാണ് ഇതിലെ വൈരുധ്യം.
ഒറ്റ വര്‍ഷത്തിനുള്ളില്‍ 10 റാങ്ക് മുന്നിലെത്തി.
2026ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ശ്രദ്ധേയമായ മുന്നേറ്റം. എന്നാല്‍ റാങ്കിംഗില്‍ മെച്ചപ്പെട്ടപ്പോഴും ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. ഈ മാസത്തെ കണക്ക് പ്രകാരം 75-ാം റാങ്കാണ് ഇന്ത്യന്‍ പാസ്‌പോട്ടിന്. ജനുവരിയില്‍ 80ാം റാങ്ക് ആയിരുന്നുവെങ്കില്‍ 2025-ലെ സ്ഥാനം 85 ആയിരുന്നു. ഒറ്റ വര്‍ഷത്തിനുള്ളില്‍ 10 റാങ്ക് മുന്നിലെത്തി.
ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നുവെങ്കിലും, മുന്‍കൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നതാണ് ഇതിലെ വൈരുധ്യം. 2025-ല്‍ 57 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വിസ ഇല്ലാതെ പ്രവേശിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ 55 ആയി കുറഞ്ഞു. ഇറാനും ബൊളീവിയയും ആണ് ഫ്രീ വിസ സൌകര്യം എടുത്തുകളഞ്ഞത്. അതേസമയം ഫെബ്രുവിയില്‍ ഗാംബിയ വിസ രഹിത പ്രവേശനം അനുവദിച്ചതോടെ നമ്പര്‍ 56 ആയി.