ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള തുടര്‍ പ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അറിയിക്കാനും തെരഞ്ഞെടുപ്പുകള്‍ അട്ടിമറിയ്ക്കുകയാണെന്നും ആരോപിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ കാണാന്‍ പ്രതിപക്ഷ നീക്കം

 

തുടര്‍ച്ചയായി രണ്ട് ദിവസം ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചെങ്കിലും ഇന്നലെ നടത്തിയ പ്രതിഷേധം സമാധാനപരമായിരുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തുടര്‍പ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം. ഇന്ന് രാഷ്ട്രപതിയെ കാണാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കളും ദില്ലിക്ക് എത്തി. ഇതിനിടെ സിജെപി പ്രതിഷേധം കണക്കിലെടുത്ത് ദില്ലി പൊലീസ് കനത്ത ജാഗ്രതയിലാണ്.

തുടര്‍ച്ചയായി രണ്ട് ദിവസം ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചെങ്കിലും ഇന്നലെ നടത്തിയ പ്രതിഷേധം സമാധാനപരമായിരുന്നു. വിട്ടു നിന്ന സമാജ് വാദി പാര്‍ട്ടിയടക്കം ഇന്നലെ രാജ്ഘട്ടിലെ പരിപാടിയില്‍ എത്തിയിരുന്നു

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം അറിയിക്കാനും തെരഞ്ഞെടുപ്പുകള്‍ അട്ടിമറിയ്ക്കുകയാണെന്നും ആരോപിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ കാണാന്‍ പ്രതിപക്ഷ നീക്കം