രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു
Jun 11, 2025, 14:35 IST
ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം ഏഴായിരം കടന്നു. ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറുകൾക്കുള്ളിൽ 324 പേർക്ക് കൂടി പുതുതായി രോഗം ബാധിച്ചു.
അതേസമയം 783 പേർ കൂടി കോവിഡ് രോഗമുക്തി നേടി. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് 68 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് പടരുന്നതായും കണ്ടെത്തി. ഇന്ത്യയിലുടനീളം രോഗബാധയുള്ള 163 പേരിൽ പുതിയ ഒമിക്രോൺ വകഭേദമായ എക്സ്‌എഫ്‌ജിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ ജീനോമിക്സ് കൺസോർഷ്യം അറിയിച്ചു.
ഒമിക്രോൺ ഉപവകഭേദങ്ങളായ ജെഎൻ1, എൽഎഫ് 7, എക്സ്‌എഫ്‌ജി തുടങ്ങിയവ ഇന്ത്യയിൽ പരക്കുന്നതായി നേരത്തെ ഐസിഎംആർ സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ പുതുതായി 96 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 2,053 ആയി.