രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യത്തിന് അനുമതി; കൂടിക്കാഴ്ച ഇന്ന് രാത്രി 8 മണിക്ക്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇന്ത്യ സഖ്യ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി.
പലകുറി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്‍ഡ്യാ സഖ്യം.
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇന്ത്യ സഖ്യ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി.
ഇന്ന് (ഒക്‌ടോബർ 9) രാത്രി 8 മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടങ്ങുന്ന 10 അംഗ ജനപ്രതിനിധികളുടെ സംഘത്തിനാണ് രാഷ്ട്രപതി അനുമതി നൽകിയിട്ടുള്ളത്. തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷാണ് വിവരങ്ങൾ എക്‌സിലൂടെ പുറത്തുവിട്ടത്.
പലകുറി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്‍ഡ്യാ സഖ്യം. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അതിനിടെയാണ് വൈകിയുള്ള ഈ നീക്കം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു.
പിന്നാലെയാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടത്. മൂന്നാം ദിവസമായ ഇന്നലെ പ്രതിഷേധ മാര്‍ച്ച് ഒഴിവാക്കിയെങ്കിലും ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും സമാധാന ധര്‍ണയിരിക്കുകയും ചെയ്തിരുന്നു.