'തായ്മാമൻ തങ്ക മോതിരം' പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു

തമിഴ്നാട്ടിൽ ടിവികെ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന യോഗ്യരായ കുട്ടികൾക്ക് ഒരുഗ്രാം സ്വർണമോതിരം സമ്മാനിക്കുന്ന 'തായ്മാമൻ തങ്ക മോതിരം' പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു.

 

പുതിയ തീയതി സ‍ർക്കാർ ഔദ്യോ​ഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന യോഗ്യരായ കുട്ടികൾക്ക് ഒരുഗ്രാം സ്വർണമോതിരം സമ്മാനിക്കുന്ന 'തായ്മാമൻ തങ്ക മോതിരം' പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു.

  മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ വിദേശ സന്ദർശനം പ്രമാണിച്ചാണ് സെപ്റ്റംബ‍ർ 15ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിവെച്ചത്. ആരോ​ഗ്യമന്ത്രി കെ ജി അരുൺരാജ് ആണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത് .

പുതിയ തീയതി സ‍ർക്കാർ ഔദ്യോ​ഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വർണത്തിൻ്റെ ​ഗുണമേന്മ സർക്കാർ ഉറപ്പാക്കുമെന്നും 916 ഹോൾമാർക്കുള്ള സ്വർണം മാത്രമേ അം​ഗീകരിക്കൂ എന്നും മന്ത്രി അറിയിച്ചു.

 മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയുടെ ജന്മവാ‍ർഷിക ദിനമായി സെപ്റ്റംബർ 15ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനായിരുന്നു സർക്കാർ തീരുമാനം. ഈ വർഷം ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്ക് സ്വർണമോതിരം നൽകും.