13 വർഷമായി ചലനശേഷിയില്ലാത്ത യുവാവിന് നിഷ്‌ക്രിയ ദയാവധം, മാതാപിതാക്കളുമായി സംസാരിക്കാൻ സുപ്രീംകോടതി

കെട്ടിടത്തിൽനിന്ന് വീണതിനെത്തുടർന്ന് 13 വർഷമായി ചലനശേഷിയില്ലാതെ കിടക്കുന്ന യുവാവിന്  നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതിനു മുൻപായി മാതാപിതാക്കളുമായി സംസാരിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 32-കാരൻ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന ആദ്യത്തെയും രണ്ടാമത്തെയും മെഡിക്കൽ ബോർഡുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.

 

ന്യൂഡൽഹി: കെട്ടിടത്തിൽനിന്ന് വീണതിനെത്തുടർന്ന് 13 വർഷമായി ചലനശേഷിയില്ലാതെ കിടക്കുന്ന യുവാവിന്  നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതിനു മുൻപായി മാതാപിതാക്കളുമായി സംസാരിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 32-കാരൻ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന ആദ്യത്തെയും രണ്ടാമത്തെയും മെഡിക്കൽ ബോർഡുകളുടെ റിപ്പോർട്ടുകൾ പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.


ഹരീഷ് റാണയ്ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോക് റാണ നൽകിയ അപേക്ഷയാണ് പരിഗണിക്കുന്നത്. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ, യുവാവിന്റെ മാതാപിതാക്കളുമായി കോടതി നേരിട്ട് സംസാരിക്കേണ്ടതുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി അഭിപ്രായപ്പെട്ടു. തുടർന്ന് ജനുവരി 13-ന് വൈകീട്ട് മൂന്നിന് മാതാപിതാക്കളോട് ഹാജരാവാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.