ഉത്തര്‍പ്രദേശില്‍ ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ എക്‌സ്പ്രസ്‌വേ തകര്‍ന്നു
ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ ഹൈവേ തകര്‍ന്ന് താറുമാറായി. ഉത്തര്‍പ്രദേശ് ഉന്നാവോയിലെ ലഖ്നൗ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗമാണ് തകര്‍ന്നത്.
ഏകദേശം അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ നീളമുള്ള വിള്ളലുകളാണ് ഹൈവേയില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് റോഡിനടിയിലെ മണ്ണ് നീങ്ങിയതാണ് എക്‌സ്പ്രസ്‌വേയുടെ
ലഖ്‌നൗ: ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ ഹൈവേ തകര്‍ന്ന് താറുമാറായി. ഉത്തര്‍പ്രദേശ് ഉന്നാവോയിലെ ലഖ്നൗ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗമാണ് തകര്‍ന്നത്.സംഭവം വിവാദമായതോടെ വിള്ളലില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ഏകദേശം അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ നീളമുള്ള വിള്ളലുകളാണ് ഹൈവേയില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് റോഡിനടിയിലെ മണ്ണ് നീങ്ങിയതാണ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗം തകരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതില്‍ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്നാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്. .ഉദ്ഘാടനത്തിന് മുന്‍പുതന്നെ ഇതേ എക്‌സ്പ്രസ്‌വേയ്ക്ക് കേടുപാടുകള്‍ സംഭവിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. അന്ന് വിമര്‍ശനങ്ങളോട് പ്രതികരിക്കവെ ഉത്തര്‍പ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ്, 'നിങ്ങളുടെ സ്വന്തം റോഡ് നിര്‍മ്മിക്കൂ' എന്നും, നിര്‍മ്മാണത്തിനിടെ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അതില്‍ 'പുതുതായി ഒന്നുമില്ലെന്നും' പറഞ്ഞത് വിവാദമായിരുന്നു.