ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി ഇന്ത്യ
രണ്ട് കപ്പലുകള്‍ കൂടി എല്‍ പി ജിയുമായി ഹോര്‍മുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നല്‍കുന്നുണ്ട്.
Mar 24, 2026, 08:25 IST
പേര്‍ഷ്യന്‍ കടലില്‍ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂര്‍ണതോതില്‍ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികള്‍ തേടുകയാണ് ഇന്ത്യ
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി ഇന്ത്യ. സംഘര്‍ഷം നീണ്ടാല്‍ വലിയ ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, പേര്‍ഷ്യന്‍ കടലില്‍ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂര്‍ണതോതില്‍ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികള്‍ തേടുകയാണ്.
രണ്ട് കപ്പലുകള്‍ കൂടി എല്‍ പി ജിയുമായി ഹോര്‍മുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഊര്‍ജ വിതരണം മുടങ്ങുന്ന അവസ്ഥയില്ലെന്നും കരുതല്‍ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും കേന്ദ്രം ആവര്‍ത്തിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ ഇറാനും അംഗീകരിച്ചാല്‍ ഊര്‍ജ്ജ വിതരണം പൂര്‍ണതോതില്‍ ആരംഭിക്കാന്‍ എല്ലാ ഒരുക്കങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.