മുന്‍കാലങ്ങളില്‍ വിമാനത്താവളങ്ങള്‍ക്ക് ഒരേയൊരു കുടുംബത്തിലെ അംഗങ്ങളുടെ പേരുകള്‍ മാത്രമാണ് നല്‍കിയിരുന്നത് ; കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി മോദി
മുന്‍കാലങ്ങളില്‍ വിമാനത്താവളങ്ങള്‍ക്ക് ഒരേയൊരു കുടുംബത്തിലെ അംഗങ്ങളുടെ പേരുകള്‍ മാത്രമാണ് നല്‍കിയിരുന്നതെന്ന് പ്രധാനമന്ത്രി പരഹസിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം 5,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം 5,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
മുന്‍കാലങ്ങളില്‍ വിമാനത്താവളങ്ങള്‍ക്ക് ഒരേയൊരു കുടുംബത്തിലെ അംഗങ്ങളുടെ പേരുകള്‍ മാത്രമാണ് നല്‍കിയിരുന്നതെന്ന് പ്രധാനമന്ത്രി പരഹസിച്ചു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ വാത്മീകി, സന്ത് രവിദാസ്, അല്ലൂരി സീതാരാമ രാജു തുടങ്ങിയ പേരുകള്‍ വിമാനത്താവളങ്ങള്‍ക്ക് നല്‍കി രാജ്യത്തിന്റെ നായകന്മാരെ ബഹുമാനിക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാപ്രദേശിന്റെ വികസന ചരിത്രത്തിലെ നിര്‍ണായക നാഴികക്കല്ലാണ് ഭോഗാപുരത്തെ അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം. സംസ്ഥാനത്തിന്റെ വികസനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പുതിയ വിമാനത്താവത്തിന് പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. ഭാവിയില്‍ പ്രതിവര്‍ഷം 40 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം വികസിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് വടക്കന്‍ ആന്ധ്രയുടെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക യാത്രാ കേന്ദ്രമായി ഈ പ്രദേശത്തെ മാറ്റും.