13 വയസ്സുള്ള മകന്റെ മുന്നില്‍.. 'ഭാര്യയെ ട്രെയിനിനു' മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
13 വയസ്സുള്ള മകന്റെ മുന്നില്‍വെച്ച് ഭാര്യയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ മുളുണ്ടിനടുത്താണു സംഭവം.യുപി സ്വദേശിനി പുഷ്പയെയാണ് ഭർത്താവ് രാജ് കുമാർ കൊലപ്പെടുത്തിയത്.
പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന പുഷ്പയെ ഓടിക്കൊണ്ടിരുന്ന ലോക്കല്‍ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
മുംബൈ: 13 വയസ്സുള്ള മകന്റെ മുന്നില്‍വെച്ച് ഭാര്യയെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ മുളുണ്ടിനടുത്താണു സംഭവം.യുപി സ്വദേശിനി പുഷ്പയെയാണ് ഭർത്താവ് രാജ് കുമാർ കൊലപ്പെടുത്തിയത്.
ഇലക്‌ട്രീഷ്യനായ രാജുവും ഭാര്യയും തമ്മില്‍ നിരന്തരം തർക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് റിപ്പോർട്ട്. മാർച്ച് 14ന് തർക്കമുണ്ടായതിനെത്തുടർന്ന് പുഷ്പ പൊലീസിനെ സമീപിച്ചു. പിന്നാലെ സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി പുഷ്പയുടെ സഹോദരൻ കമലേഷ് മുംബൈയിലെത്തി.
സൈനികനാണ് കമലേഷ്. തിരിച്ച് പോരാനായി മുളുണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ആർമി ഐഡി കാർഡ് രാജ്കുമാറിന്റെ വീട്ടില്‍ മറന്നുവച്ച കാര്യം കമലേഷ് ഓർത്തത്. അത് എടുക്കാനായി അദ്ദേഹം മരുമകനോടൊപ്പം തിരികെ പോയപ്പോള്‍, പ്രകോപിതനായ പ്രതി അദ്ദേഹത്തെ വീട്ടിനുള്ളിലാക്കി പൂട്ടുകയായിരുന്നു.
തുടർന്ന് പ്രതി രാജ്കുമാർ മുളുണ്ട് സ്റ്റേഷനിലെത്തുകയും ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന പുഷ്പയെ ഓടിക്കൊണ്ടിരുന്ന ലോക്കല്‍ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.റെയില്‍വേ ഉദ്യോഗസ്ഥർ പുഷ്പയെ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.