രാജ്യം വിടാനുള്ള ഉത്തരവ്: ഇമ്രാന് ഖാന് ഹൈക്കോടതിയില്
ഇന്ത്യ വിട്ടുപോകണമെന്ന ഫോറിനേഴ്സ് റീജിയണല് രജിസ്ട്രേഷന് ഓഫീസിന്റെ (എഫ്ആര്ആര്ഒ) ഉത്തരവിനെതിരെ ബോളിവുഡ് നടന് ഇമ്രാന് ഹൈക്കോടതിയില്.
ഉത്തരവിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകന് സുല്ഫിക്കര് മേമന് ബോംബെ ഹൈക്കോടതിയില് ഹര്ജി ഫയല് ചെയ്തു
മുംബൈ: ഇന്ത്യ വിട്ടുപോകണമെന്ന ഫോറിനേഴ്സ് റീജിയണല് രജിസ്ട്രേഷന് ഓഫീസിന്റെ (എഫ്ആര്ആര്ഒ) ഉത്തരവിനെതിരെ ബോളിവുഡ് നടന് ഇമ്രാന് ഹൈക്കോടതിയില്.
ഉത്തരവിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകന് സുല്ഫിക്കര് മേമന് ബോംബെ ഹൈക്കോടതിയില് ഹര്ജി ഫയല് ചെയ്തു. അമേരിക്കന് പൗരനും ഒസിഐ കാര്ഡ് ഉടമയുമായ നടനോട് ഒക്ടോബര് 28നകം രാജ്യം വിടാനാണ് എഫ്ആര്ആര്ഒ ആവശ്യപ്പെട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.മുംബൈയില് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി സംഘടിപ്പിച്ച പ്രതിഷേധ മാര്ച്ചില് പങ്കെടുത്തതിന് പിന്നാലെയാണ് ഇമ്രാന് ഖാനെതിരെ നടപടിയുണ്ടായത്. പ്ര
തിഷേധത്തില് പങ്കെടുത്ത വിവരം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സോമയ്യ പൊലീസില് പരാതി നല്കിയിരുന്നു. അമേരിക്കന് പൗരനായ ഒരാള് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളില് പങ്കെടുക്കുന്നത് ചട്ടലംഘനമാണെന്നാണ് പരാതിയില് ഉന്നയിച്ചിരുന്നത്.